സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

sardar vallabhbhai patel statue inaugurated

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ റെക്കോർഡ് സ്വന്തമാക്കാൻ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനമാണിന്ന്. ഇതിനോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

182 അടിയാണ് പ്രതിമയുടെ ഉയരം. ഏകതാ പ്രതിമ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിം?ഗ് ടെംപിൾ ഓഫ് ബുദ്ധയാണ് നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2389 കോടിയാണ് ചെലവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top