എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പിനായുള്ള മോക്ക് പോളിംഗ് പൂർത്തിയായി

എറണാകുളം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇ. വി. എം മെഷീനുകൾ ഉപയോഗിച്ചുള്ള മോക്ക് പോളിംഗ് പൂർത്തിയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ പരിശോധിച്ച വോട്ടിംഗ് യന്ത്രങ്ങൾ ആണ് മോക്ക് പോളിംഗിനായി ഉപയോഗിച്ചത്. 50 വോട്ടിംഗ് യന്ത്രങ്ങൾ ആണ് മോക്ക് പോളിംഗിനായി ഉപയോഗിച്ചത്.

ആവശ്യമായ നമ്മനിർദേശ പത്രികകളുടെയും പോസ്റ്റൽ വോട്ടിനുള്ള അപേക്ഷക്കളുടെയും അച്ചടി പൂർത്തിയായിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം നവംബർ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്ക്, മുനിസിപ്പൽ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്.

Story Highlights Mock polling has been completed in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top