പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ നീക്കം നടക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ നീക്കം നടക്കുകയാണ്. കെ എം ഷാജി, പി ടി തോമസ്, വി ഡി സതീശന്‍ എന്നിവര്‍ക്കെതിരെയും നീക്കം നടന്നു.
Read Also : അവശ്യസാധനങ്ങളുടെ വിലക്കയറ്റം: സര്‍ക്കാര്‍ നിര്‍ജീവമെന്ന് ഉമ്മന്‍ ചാണ്ടി
സര്‍ക്കാരിന്റെ ഭയപ്പാടാണ് ഇതില്‍ വ്യക്തമായത്. ഒരു അഴിമതിയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനായില്ല. പാലാരിവട്ടം പാലം അഴിമതിയില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തം ഉണ്ടെന്നും ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ വികൃതമുഖം മാറില്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിന് വലിയ വിജയം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം എം സി കമറുദ്ദീന്‍ എംഎല്‍എയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. എം സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാര്‍ത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.
Story Highlights – oomen chandy, mc kamarudheen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here