Advertisement

അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല

November 8, 2020
Google News 1 minute Read
Ramesh Chennithala against government and the CPIM

സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും അന്വേഷിക്കണമെന്ന് പറയുമ്പോള്‍ വികസനം തടസപ്പെടുത്തുന്നു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അഴിമതിയും കൊള്ളയും അന്വേഷിക്കണ്ട എന്ന നിലപാടാണ് സര്‍ക്കാരും സിപിഐഎമ്മും സ്വീകരിക്കുന്നത്. കേരളത്തില്‍ വികസനമെന്നാല്‍ അഴിമതിയും കമ്മീഷനുമാണ്. സര്‍ക്കാറിന്റെ എല്ലാ വന്‍കിട പദ്ധതികളും ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് ചോര്‍ത്തിക്കൊടുത്തു. അന്വേഷണങ്ങള്‍ ഏത് വികസനത്തെ തടസപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ആരംഭിക്കാത്ത പദ്ധതികളും രൂപരേഖ തയാറാകാത്ത പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി കല്ലീടില്‍ നടത്തി കേരളത്തില്‍ കല്ലുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങള്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. എംസി കമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയിട്ടില്ല. എംഎല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും ആയിരിക്കും അവസരം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചര്‍ച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച ഭരണമാണ് എല്‍ഡിഎഫിന്റേത്. 7500 കോടി ബജറ്റില്‍ വകയിരുത്തി നല്‍കിയത് 3613 കോടി മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Story Highlights Ramesh Chennithala against government and the CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here