മഹാരാഷ്ട്രയിൽ സ്‌കൂളുകളും ക്ഷേത്രങ്ങളും ഉടൻ തുറക്കും; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കൊവിഡിനെ വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അടച്ചിട്ട ക്ഷേത്രങ്ങൾ ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപാവലിയ്ക്ക് ശേഷമാവും ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കുക. സ്‌കൂളുകളിൽ ആദ്യഘട്ടത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളായിരിക്കും ആദ്യം നടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുതിർന്ന പൗരന്മാർ വരാൻ സാധായതയുള്ള സ്ഥലമാണ് ക്ഷേത്രങ്ങൾ എന്നത് കൊണ്ട്തന്നെ ആൾത്തിരക്ക് ഉണ്ടാവുന്നത് കർശനമായി നിയന്ത്രിക്കും. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായി തുടരും. അല്ലാ്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനമെന്നും ശ്രദ്ദേയമാണ്.
Story Highlights – schools and temples to open in maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here