ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും

Bineesh Kodiyeri will be questioned by the enforcement today

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇ.ഡി.

ബിനീഷ് നേരിട്ട് നിയന്ത്രിച്ച അഞ്ച് കമ്പനികളെകുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും. അതിനിടെ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights Bineesh Kodiyeri will be questioned by the enforcement today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top