Advertisement

കൊവിഡ് കാലം; കിടപ്പ് രോഗികളുടെ പരിചരണത്തില്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

November 9, 2020
Google News 1 minute Read

കൊവിഡ് മഹാമാരി കാലമെന്നത് കിടപ്പ് രോഗികളെ സംബന്ധിച്ച് ഒത്തിരി ആശങ്കകള്‍ സൃഷ്ടിക്കുന്ന ഒരു വേളയാണ്. രോഗികള്‍ മാത്രമല്ല പരിചരിക്കുന്നവരും കൂട്ടിരിപ്പുകാരും ബന്ധുക്കളും ഒരു പോലെ ശ്രദ്ധിക്കേണ്ട കാലം. രോഗികളുമായി ഇടപഴകുന്ന വേളയിലും അതോടൊപ്പം പരിചരിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. രോഗീ പരിചരണത്തില്‍ കാണിക്കുന്ന ചെറിയൊരു അശ്രദ്ധക്കു പോലും വലിയ വില കൊടുക്കേണ്ടിവരും

കിടപ്പ് രോഗികളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കിടപ്പ് രോഗികള്‍ക്ക് കൊവിഡ് രോഗം വരാതിരിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ടതാണ്
  • കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്നെ സ്ഥിരമായി രോഗിയെ പരിചരിക്കുന്നതാണ് നല്ലത്.
  • പരിചരിക്കുന്ന വ്യക്തി പരമാവധി മറ്റു സമ്പര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്
  • രോഗിയെ പരിചരിക്കുന്നതിന് മുന്‍പായി കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്
  • മാസ്‌കും കൈയുറകളും ധരിക്കുക
  • രോഗികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്
  • സാധിക്കുമെങ്കില്‍ രോഗികളും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്
  • രോഗീ പരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്
  • സന്ദര്‍ശകരേ അനുവദിക്കരുത്
  • സ്‌നേഹ പൂര്‍വം കാര്യം ധരിപ്പിച്ചു മുറിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
  • വീട്ടില്‍ നിന്നും അത്യാവശ്യമുള്ളവര്‍ മാത്രം പുറത്ത് പോകേണ്ടതാണ്
  • രോഗിയെ സ്ഥിരമായി പരിചരിക്കാന്‍ ആരോഗ്യമുള്ള ഒരു കുടുംബാംഗത്തെ ചുമതലപ്പെടുത്തെണ്ടതാണ്.
  • മുറിക്കുള്ളില്‍ നല്ല വായു സഞ്ചാരവും വെളിച്ചവും ഉറപ്പാക്കേണ്ടതാണ്
  • കൃത്യ സമയത്ത് തന്നെ രോഗിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ആഹാരവും വെള്ളവും മരുന്നും കൊടുക്കേണ്ടതാണ്
  • വ്രണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്
  • പതിവ് ചികിത്സകള്‍ ശുശ്രൂഷകള്‍ ഒന്നും തന്നെ മുടക്കരുത്
  • പതിവ് ചികിത്സക്കായി സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയേയും ആശ്രയിക്കാവുന്നതാണ്
  • പാലിയേറ്റീവ് ഒപി സേവനങ്ങള്‍ ഇപ്പോള്‍ ഇ സഞ്ജീവനി വഴിയും ലഭ്യമാണ്.
  • ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടെണ്ടതാണ്
  • കിടപ്പ് രോഗികള്‍ക്ക് കൊടുക്കാവുന്ന ശരിയായ സാന്ത്വനം മികച്ച പരിചരണമാണ്

Story Highlights covid care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here