സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് അനുമതി

swapna suresh remanded

കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി. എം ശിവശങ്കരിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി.

സ്വപ്ന ഐഫോൺ തന്നത് പിറന്നാൾ സമ്മാനമായാണെന്നാണ് ശിവശങ്കർ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷവും സ്വപ്ന പിറന്നാൾ സമ്മാനം തന്നിരുന്നുവെന്നും ശിവശങ്കർ എൻഫോഴ്‌സിമെന്റിനോട് വെളിപ്പെടുത്തിയിരുന്നു.

ആദ്യം തന്നത് രണ്ട് വിലകൂടിയ വാച്ചുകളും രണ്ടാം വർഷം ലാപ്ടോപ്പുമായിരുന്നു. 2020ൽ ജനുവരിയിൽ തന്നതാണ് ഐഫോൺ. സ്വപ്നയ്ക്കും കുടുംബത്തിനും താനും പിറന്നാൾ സമ്മാനങ്ങൾ കൊടുക്കുമായിരുന്നുവെന്നും ശിവശങ്കർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ജയിലിൽ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി കോടതിയുടെ അനുമതി തേടിയത്.

Story Highlights Swapna suresh, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top