സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേര്‍ക്കാനുള്ള നടപടികളിലേക്ക് കടന്ന് കസ്റ്റംസ്. സ്വപ്ന സുരേഷിനെ നാളെയും മറ്റന്നാളും ആയി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റും, ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കൂടി പ്രതിചേര്‍ക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റകൃത്യ കോടതിയെ അറിയിച്ചിരുന്നത്. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.തുടര്‍ന്നാണ് വിശദമായ വാദത്തിനിടെ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്നും, കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്ന കത്ത് കസ്റ്റംസ് ഹാജരാക്കിയത്.

കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. സ്വപ്നയുടെ സഹായത്തോടെ 1,9000 ഡോളര്‍ ഒമാന്‍ വഴി ഈജിപ്തിലേക്ക് കടത്തിയെന്നതാണ് കേസ്. ഇതിനിടെ സ്വപ്ന സുരേഷിനെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിക്ക് അനുമതി നല്‍കി. നേരത്തെ മൂന്നു ദിവസം ഇഡി സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top