സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

High Court will hear the appeal of Mohammad Shafi, accused in the gold smuggling case

സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് മുഹമ്മദ് ഷാഫി.

സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കാളികളായ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള എന്‍ഐഎയുടെ വാദം അംഗീകരിച്ചുകൊണ്ടുമായിരുന്നു വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി നടപടിയെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

Story Highlights High Court will hear the appeal of Mohammad Shafi, accused in the gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top