ഇന്ത്യ- ചൈന സംഘർഷത്തിന് ശേഷം വേദി പങ്കിടാൻ മോദിയും ഷി ജിൻ പിങ്ങും

ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടി ചൊവ്വാഴ്ച നടക്കും. വെർച്വൽ ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഉച്ചകോടിയിൽ ചൈനയും പാകിസ്ഥാനും പങ്കെടുക്കും. ഗാൽവാൻ സംഘർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ആദ്യമായി വേദി പങ്കിടാൻ പോകുന്നത് ഷാങ്ഹായ് സഹകരണ
ഉച്ചകോടിയിലാണ്.

ഗാൽവാൻ മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ, ചൈന ഇതു സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ തയാറായിട്ടില്ല. നിയന്ത്രണ രേഖയിലെ സംഘർത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം ഉലഞ്ഞിരുന്നു. ഇതിനിടയിലാണ് ഇരു രാജ്യങ്ങളിലെ നേതാക്കന്മാർ ഒരേ വേദി പങ്കിടാൻ ഒരുങ്ങുന്നത്.

ഷാൻഹായ് ഉച്ചകോടിക്ക് പുറമേ ഈ മാസം നടക്കുന്ന ഈ മാസം 17 ന് നടക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടി, 21, 22 തീയതികളിൽ നടക്കുന്ന ജി 20 വെർച്വൽ ഉച്ചകോടി എന്നിവയിലും പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരും കസാഖിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും നാളെത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Story Highlights modi xi jinping to shan
Shanghai conference

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top