ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍

President-elect Joe Biden prepares to revise Trump's policies

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ നടപടി തിരുത്താനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ബൈഡന്‍ പിന്‍വലിക്കും.

ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയും ജോ ബൈഡന്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമില്ലാത്ത എക്‌സിക്യുട്ടീവ് ഉത്തരവുകളിലൂടെ ഇവ നടപ്പിലാക്കാനാണ് ബൈഡന്റെ തീരുമാനം.

Story Highlights President-elect Joe Biden prepares to revise Trump’s policies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top