തീപിടുത്തം സര്‍ക്കാര്‍ അറിവോടെ നടന്ന അട്ടിമറി; അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സര്‍ക്കാര്‍ അറിവോടെ നടന്ന അട്ടിമറിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവശേഷിക്കുന്ന ഫയലുകളും കത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ തീപിടുത്താവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് അഗ്‌നിബാധ കൃത്രിമമാണെന്ന് വ്യക്തമാക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായ സ്ഥലത്ത് നിന്നു മദ്യകുപ്പികള്‍ കണ്ടെത്തിയത് മദ്യലോഭികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയതിന് തെളിവാണ്. കേന്ദ്ര ഏജന്‍സി അല്ലാതെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണവും തൃപ്തികരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയാറാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫാന്‍ ഉരുകിയെങ്കിലും തീപിടുത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫാനില്‍ നിന്ന് തന്നെയാണ് തീപടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയില്‍ നിന്ന് തീപടര്‍ന്നിട്ടില്ല. മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് വിശദീകരിക്കുന്നതാണ് ഗ്രാഫിക്‌സ് വിഡിയോ. ഇതിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
Story Highlights – Secretariat fire; Mullappally Ramachandran demands investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here