ആഭ്യന്തര ക്രിക്കറ്റിൽ റൺസ് അടിച്ചു കൂട്ടുന്ന പുകോവ്സ്കി; ഇതാണ് ഓസ്ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്ന വണ്ടർ കിഡ്

Will Pucovski Trouble India

കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന രാജ്യാന്തര പരമ്പരയ്ക്കാണ് നവംബർ 27നു തുടക്കമാവുന്നത്. 27ന് ഏകദിന പരമ്പരയോടെ തുടങ്ങുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ടി-20, ടെസ്റ്റ് പരമ്പരകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പര്യടനത്തിന് എത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നതിൽ ഏറ്റവും വലിയ ഭീഷണി വിൽ പുകോവ്സ്കി എന്ന 22കാരൻ ആണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ റൺസ് അടിച്ചു കൂട്ടുകയാണ് പുകോവ്സ്കി. ഓസ്ട്രേലിയയിലെ ടോപ്പ് ലെവൽ ആഭ്യന്തര ലീഗായ ഷെഫീൽഡ് ഷീൽഡിൽ തുടർച്ചയായ ഇരട്ട സെഞ്ചുറികൾ സ്കോർ ചെയ്താണ് പുകോവ്സ്കി ഇന്ത്യക്ക് മുന്നറിയിപ്പു നൽകുന്നത്. സൗത്ത് ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ 255 റൺസും വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ 202ഉം റൺസാണ് പുകോവ്സ്കി അടിച്ചു കൂട്ടിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും പുകോവ്സ്കി ടീമിൽ ഉണ്ടാവുമെന്നാണ് സൂചന.

Read Also : സഞ്ജു ഏകദിന ടീമിൽ, രോഹിത് ടെസ്റ്റ് ടീമിൽ, കോലി ഒരു മത്സരത്തിൽ മാത്രം; ഓസീസ് പര്യടനത്തിനുള്ള ടീമിൽ മാറ്റങ്ങൾ

ടെസ്റ്റ് ടീമിൽ വാർണറുടെ ഓപ്പണിംഗ് പങ്കാളിയായ ജോ ബേൺസിൻ്റെ മോശം ഫോമും പുകോവ്സ്കിയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 36 റൺസ് മാത്രമാണ് 31കാരനായ റോറിയുടെ സമ്പാദ്യം.

2017ൽ വിക്ടോറിയക്കായി അരങ്ങേറിയ പുകോവ്സ്കി മാനസികാരോഗ്യം മുൻനിർത്തി 2018ൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരുന്നു. 2019 ജനുവരിയിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും താരം കളിച്ചില്ല. പരമ്പരക്കിടെ മാനസികാരോഗ്യ ചികിത്സ തുടരുന്നതിനായി പുകോവ്സ്കിയെ ടീമിൽ നിന്ന് റിലീസ് ചെയ്തു. 2019ലെ മാർഷ് വൺ ഡേ കപ്പിലൂടെയാണ് താരം ക്രിക്കറ്റ് മൈതാനത്തിൽ തിരികെ എത്തിയത്.

ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

Story Highlights Will Pucovski Could Be Trouble For India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top