സഞ്ജു ഏകദിന ടീമിൽ, രോഹിത് ടെസ്റ്റ് ടീമിൽ, കോലി ഒരു മത്സരത്തിൽ മാത്രം; ഓസീസ് പര്യടനത്തിനുള്ള ടീമിൽ മാറ്റങ്ങൾ

sanju rohit kohli australian

ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമുകളിൽ മാറ്റം. ക്യാപ്റ്റൻ വിരാട് കോലിക്ക് പറ്റേണിറ്റി ലീവ് അനുവദിച്ചതാണ് ഏറെ ശ്രദ്ധേയം. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

പരുക്കേറ്റ രോഹിത് ശർമ്മയെ മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിച്ചു എന്നും ബിസിസിഐ അറിയിച്ചു. മെഡിക്കൽ ടീമിൻ്റെ റിപ്പോർട്ട് പ്രകാരം ടി-20, ഏകദിന മത്സരങ്ങളിൽ അദ്ദേഹത്തിനു വിശ്രമം അനുവദിക്കാൻ തീരുമാനിച്ചു. പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം ടി-20 ടീമിൽ മറ്റൊരു തമിഴ്നാട് താരം ടി നടരാജൻ ടീമിലെത്തി.

Read Also : ലാറയെ ആകർഷിച്ച ആറ് ഇന്ത്യൻ യുവതാരങ്ങൾ; ഒന്നാമത് സഞ്ജു സാംസൺ

ഏകദിന ടീമിൽ ഇടം നേടിയെങ്കിലും സഞ്ജു കളിക്കാനിടയില്ല. ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയാസ് അയ്യർ, ഹർദ്ദിക്ക് പാണ്ഡ്യ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിങ്ങനെ പാക്ക്ഡായ ബാറ്റിംഗ് നിര ആയതു കൊണ്ട് തന്നെ സഞ്ജു ഫൈനൽ ഇലവനിൽ ഉണ്ടാവാൻ തീരെ സാധ്യതയില്ല. ടി-20 സ്ക്വാഡിലും സഞ്ജു ഉൾപ്പെടുക ബുദ്ധിമുട്ടാണ്.

Story Highlights sanju in odi squad rohit in test squad kohli on paternity leave updated squads for australian tour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top