ലാറയെ ആകർഷിച്ച ആറ് ഇന്ത്യൻ യുവതാരങ്ങൾ; ഒന്നാമത് സഞ്ജു സാംസൺ

Brian Lara IPL sanju

ഐപിഎൽ 13ആം സീസണിൽ ഇതിഹാസ ക്രിക്കറ്റർ ബ്രയാൻ ലാറയെ ആകർഷിച്ച ആറ് ഇന്ത്യൻ യുവതാരങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ ഒന്നാമത്. സഞ്ജുവിനൊപ്പം മുംബൈ ഇന്ത്യസിൻ്റെ സൂര്യകുമാർ യാദവ്, പഞ്ചാബ് നായകൻ ലോകേഷ് രാഹുൽ, സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ പ്രിയം ഗാർഗ്, അബ്ദുൽ സമദ്, ബാംഗ്ലൂരിൻ്റെ മലപ്പുറം സ്വദേശി ദേവ്ദത്ത് പടിക്കൽ എന്നിവരാണ് ലാറയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നാണ് ലാറ പറയുന്നത്. അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് വീശുന്നത്. അത്ഭുതകരമായ കഴിവും മികച്ച ടൈമിങും ഉണ്ട്. അവനുള്ള കഴിവ് പരിഗണിച്ചാൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാപ്തിയുള്ള താരമാണ് സഞ്ജു എന്നും ലാറ പറയുന്നു. ഐപിഎലിൽ ഏറെ ആസ്വദിച്ച ബാറ്റിംഗാണ് സൂര്യകുമാർ യാദവിൻ്റേത്. ടീമിലെ ഏറ്റവും മികച്ച താരം ഓപ്പണർ അല്ലെങ്കിൽ മൂന്നാമതാണ് ഇറങ്ങേണ്ടത്. ഓപ്പണർമാരെ നഷ്ടപ്പെട്ടാലും സ്കോറിംഗ് വേഗത കുറയ്ക്കാതെ ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്നും ലാറ കൂട്ടിച്ചേർത്തു.

Read Also : ദേവ്ദത്തും സഞ്ജുവും ഉൾപ്പെടെ 6 താരങ്ങൾ കൊള്ളാം; അവർക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കും: സൗരവ് ഗാംഗുലി

ദേവ്ദത്ത് ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങുമെന്നാണ് ലാറ നിരീക്ഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് ഏറെ അനുയോജ്യമായ ടെക്‌നിക്കുകളുണ്ട് അവന്. ഒരുപാട് കഴിവുള്ള താരമാണ്. ടി-20യിലും ഐപിഎലിലും മാത്രമല്ല ദേവ്ദത്ത് ടെസ്റ്റ് കളിക്കുന്നത് കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ലാറ പറയുന്നു. ലോകേഷ് രാഹുലിനെപ്പറ്റി എപ്പോഴും പറയുന്നതാണെന്നും അത് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രിയം ഗാർഗ്, അബ്ദുൽ സമദ് എന്നീ രണ്ട് താരങ്ങളും തന്നെ ആകർഷിച്ചു എന്ന് ലാറ പറയുന്നു.

ഐപിഎൽ അവസാനത്തിലേക്കടുക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലോടെ ഐപിഎൽ അവസാനിക്കും. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

Story Highlights Brian Lara names six most impressive young Indian batsmen of IPL sanju on top

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top