അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Anthikkad Nidhin murder case arreste

അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തയാളാണ് കുന്തി ബിനേഷ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ബിനേഷ്. നിധിന്‍ വധക്കേസില്‍ ഇതുവരെ 12 പ്രതികള്‍ അറസ്റ്റില്‍ ആയി. ഇവര്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡിലാണ്. പ്രതികളെ കൊലപാതകം നടത്താന്‍ സഹായിച്ചവരും രക്ഷപെടുത്താന്‍ സാഹായിച്ചവരും ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Story Highlights Anthikkad Nidhin murder case, arreste

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top