മുന്നേറ്റം തുടർന്ന് എൻഡിഎ; ബിഹാറിലെ നിലവിലെ ലീഡ് നില

bihar election 2020 update

ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 07 സീറ്റിലും, മറ്റ് പാർട്ടികൾ 07 സീറ്റിലും മുന്നേറുന്നു.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എൻഡിഎ മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം മഹാസഖ്യത്തിന് നഷ്ടമായി.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Story Highlights bihar election 2020 update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top