ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കോടതിയില്‍ ഹാജരാക്കുന്ന ബിനീഷിന്റെ ജാമ്യാപേക്ഷയും നാളെ പരിഗണിച്ചേക്കും. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിബിയും കോടതിയെ സമീപിക്കും.
Read Also : ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും
ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിച്ചേക്കും. അന്വേഷണ പുരോഗതി ഇ ഡി നാളെ കോടതിയെ അറിയിക്കും. റിമാന്‍ഡ് ചെയ്താല്‍ ബിനീഷിനെ പരപ്പന അഗ്രഹാരയിലേക്ക് ആയിരിക്കും മാറ്റുക.
ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വീണ്ടും കോടതിയെ സമീപിക്കും. ചോദ്യം ചെയ്യാനായി വിളിപ്പിച്ച കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ് ഒളിവിലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ബിനീഷിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ നവംബര്‍ രണ്ടിന് ശേഷം ഹാജരാകാം എന്നേറ്റ ലത്തീഫ് ഇതു വരെ ബംഗളൂരുവില്‍ എത്തിയിട്ടില്ല. ക്വാറന്റീനിലാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലത്തീഫ് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചത്. തിരുവനന്തപുരത്തെ ബിനീഷിന്റെ ബിനാമിയാണ് അബ്ദുല്‍ ലത്തീഫ് എന്നും ലഹരി ഇടപാടിലൂടെ ലഭിച്ച പണം ലത്തീഫ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Story Highlights – bineesh kodiyeri, drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here