രാജ്യത്ത് 56 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പ് വിധി ഇന്നറിയാം; മധ്യപ്രദേശിൽ നിർണായകം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്നറിയാം. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് മധ്യപ്രദേശിലെ 28 സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും, കോൺഗ്രസിനും ഒരു പോലെ നിർണായകമാണ്.
മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് എല്ലാ സീറ്റുകളും വിജയിക്കേണ്ടതുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് 9 സീറ്റുകൾ മാത്രം നേടിയാൽ മതിയാകും. ഉപതെരഞ്ഞെടുപ്പ് നടന്ന 28 മണ്ഡലങ്ങളിൽ 25ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു. ഒൻപതിലധികം സീറ്റുകൾ നേടാനായാൽ അടുത്ത ദിവസം തന്നെ മധ്യപ്രദേശിൽ ശിവരാജ് സിംഗ് സർക്കാർ മന്ത്രിസഭ വികസിപ്പിക്കും.
Story Highlights – By election result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here