പാലിയേക്കര ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കൊവിഡ്; തത്കാലികമായി അടച്ചിടണമെന്ന് ഡിഎംഒ

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ആകെ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍ പ്ലാസ തത്കാലം അടച്ചിടണമെന്ന് ഡിഎംഒ ഡോ. കെ ജെ റീന ടോള്‍പ്ലാസ അധികൃതരോടെ നിര്‍ദേശിച്ചു. കൊവിഡ് ബാധിച്ച 20 പേരടങ്ങിയ ക്ലസറ്ററാണ് ഇപ്പോള്‍ ടോള്‍പ്ലാസ.
Read Also :
നിലവിലുള്ള 93 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ ഇന്ന് മാത്രം 12 പേര്‍ കൊവിഡ് പോസിറ്റീവായി. മുന്‍പ് പോസിറ്റീവായതടക്കം 20 ജീവനക്കാര്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. നിലവിലുള്ള ജീവനക്കാരെവച്ച് പ്ലാസ നടത്തിപ്പ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചിടാന്‍ നിര്‍ദേശിച്ചത്.
കൊവിഡ് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ ടോള്‍ ബൂത്തില്‍ പണം വാങ്ങുന്ന കൗണ്ടറിലെ ജീവനക്കാരാണ്. ഇതോടെ നൂറോളം പേര്‍ നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്ന് ആരോഗ്യവിഭാഗം സൂചിപ്പിച്ചു. ഇത് ഗൗരവമേറിയ വിഷയമാണ്. ടോള്‍ ബൂത്തുകളും ടോള്‍പ്ലാസയും അണുവിമുക്തമാക്കിയ ശേഷം സമ്പര്‍ക്കമില്ലാത്ത മറ്റ് ജീവനക്കാരെ കണ്ടെത്തി മാത്രമേ ടോള്‍ പിരിവ് പുനരാരംഭിക്കാവൂയെന്നും ജില്ലാ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.
Story Highlights – paliyekara toll plaza, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here