അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജി എംഎല്‍എയെ ഇ.ഡി ചോദ്യം ചെയ്യുന്നു

Enforcement Directorate Questioning K.M Shaji MLA

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.

ഇ.ഡിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ 9.30 യോടെയാണ് കെ.എം ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. കെഎം ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവും മുന്‍ പിഎസ്‌സി അംഗവുമായ ടി.ടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Story Highlights Enforcement Directorate, K.M Shaji MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top