ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മുന്നേറ്റം; മധ്യപ്രദേശിൽ ലീഡ് നേടി ബിജെപി

ഉപതെരഞ്ഞെടുപ്പുകളിലും വ്യക്തമായ ലീഡ് നേടി ബിജെപി. നിർണായക തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. മധ്യപ്രദേശിൽ 28 നിർണായക മണ്ഡലങ്ങളിൽ പതിനെട്ട് ഇടത്ത് ബിജെപി ലീഡ് നേടി. ഇതോടെ ശിവരാജ് സിംഗ് സർക്കാരിന് ഭരണം നിലനിർത്താനാകുമെന്ന് ഉറപ്പായി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. എൻഡിഎ കേവലഭൂരിപക്ഷമായ 122 സീറ്റുകൾ മറികടന്നു. 125 സീറ്റുകളിൽ എൻഡിഎ ലീഗ് ചെയ്യുകയാണ്. ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം 105 സീറ്റുകളിലേക്ക് താഴ്ന്നു. നേരത്തെ വ്യക്തമായ വേരോട്ടം നടത്തിയ ശേഷമാണ് മഹാസഖ്യം 105ലേക്ക് കൂപ്പുകുത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിൽ രണ്ട് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്.

Story Highlights Assembly bypoll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top