ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ തടഞ്ഞുവയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലെ ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ തടഞ്ഞ് വയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ടെക് കമ്പനികളായ ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ എന്നിവയോടാണ് നിര്‍ദേശം. ജസ്റ്റിസ് കര്‍ണന്‍ ചെയ്ത പ്രവര്‍ത്തി അത്യന്തം നിരാശാജനകമാണെന്നും വിഡിയോയില്‍ കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരമെന്നും കോടതി.
Read Also : മുന്നാക്ക സംവരണം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
അധികാരികളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്ന ജസ്റ്റിസ് കര്‍ണന്റെ പെരുമാറ്റമെന്ന് തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ വാദിച്ചു. വിഡിയോ ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്ന നിയമത്തിന്റെ ലംഘനമാണെന്നും സ്ത്രീ ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാന്‍ കോടതി ഇടപെടണമെന്നും ബാര്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.
ജഡ്ജിമാരെ അപമാനിക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍ പുറത്ത് വിട്ട വിഡിയോകള്‍. ഇതിന് എതിരെ ബാര്‍ കൗണ്‍സില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ആ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്ക് എതിരെയായിരുന്നു ആരോപണം. ഇവര്‍ സ്ത്രീ ജീവനക്കാരെ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ കര്‍ണന്‍ ചില സ്ത്രീ ജീവനക്കാരുടെ പേരും പുറത്തുവിട്ടിരുന്നു.
Story Highlights – justice karnan, madras highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here