കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് എം. കെ സ്റ്റാലിൻ

നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതിൽ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയിൽ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയ്ക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയിൽ എത്തിക്കണം. കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ കത്തിൽ കുറിച്ചു.
Story Highlights – Kamala harris, M K Stalin, DMK
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here