Advertisement

ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൽ ഹഖിന് കൊവിഡ്

November 10, 2020
Google News 2 minutes Read
Mominul Haque Bangladesh Covid

ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൽ ഹഖിനു കൊവിഡ്. മോമിനുലിനൊപ്പം ഭാര്യക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ഇരുവരും നിലവിൽ വീട്ടിൽ ക്വാറൻ്റീനിലാണ്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ബംഗ്ലാദേശിൻ്റെ ടി-20 നായകൻ മഹ്മൂദുല്ലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മോമിനുൽ ഹഖിന് രോഗലക്ഷണങ്ങൾ ഉണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുഖ്യ ഫിസിഷ്യൻ ദേബാശിഷ് ചൗധരി പറഞ്ഞു. തനിക്ക് ചെറിയ പനി മാത്രമാണ് ഉള്ളതെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും മോമിനുൽ ഹഖ് പറയുന്നു.

Read Also : ബംഗ്ലാദേശ് വെറ്ററൻ താരം മഹ്മൂദുല്ലയ്ക്ക് കൊവിഡ്

പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുങ്ങിയിരിക്കെയാണ് മഹ്മൂദുല്ലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ താരത്തിന് പിഎസ്എൽ നഷ്ടമാവും. പിഎസ്എലിൻ്റെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. കൊവിഡ് ബാധയ്ക്ക് മുൻപ് ലീഗ് മത്സരങ്ങൾ നടന്നിരുന്നു. കറാച്ചിയിൽ നവംബർ 14, 15, 17 തീയതികളാണ് സെമി, ഫൈനൽ മത്സരങ്ങൾ നടക്കുക.

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിക്ക് പകരക്കാരനായാണ് പിഎസ്എൽ ഫ്രാഞ്ചൈസിയായ മുൾട്ടാൻ സുൽത്താൻസ് മഹ്മൂദുല്ലയെ ടീമിൽ എത്തിച്ചത്. തിങ്കളാഴ്ച ലീഗിനു വേണ്ടി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ താരം കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു.

Story Highlights Mominul Haque, Bangladesh’s Test captain, positive for Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here