‘ബിഹാറിൽ പിന്നാക്ക വോട്ടുകൾ ഭിന്നിച്ചു; വരും കാലം ബിജെപിക്ക് സുഖകരമാകില്ല’: പി. കെ കുഞ്ഞാലിക്കുട്ടി

ബിഹാറിൽ പിന്നാക്ക വോട്ടുകൾ ഭിന്നിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. മഹാസഖ്യത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ വന്നില്ല. വരാൻ പോകുന്ന കാലം ബി.ജെ.പിക്ക് സുഖകരമല്ലെന്ന് ഫലം തെളിയിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also :ബിഹാർ തെരഞ്ഞെടുപ്പ്; ലീഡ് ഉയർത്തി ഇടതുപക്ഷം
യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസ്താവന ശരിയായില്ല. കെ. എം. ഷാജി എംഎൽഎയ്‌ക്കെതിരായ വിജിലൻസ് കേസ് വേട്ടയാടലിന് ഉദാഹരണമാണ്. സർക്കർ ഭരണ സംവിധാനം ദുർവിനിയോഗം ചെയ്യുകയാണ്. സാക്ഷികളുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള എം.സി. കമറുദ്ദീൻ എം.എൽ.എയുടെഅറസ്റ്റും രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനുള്ള ശ്രമങ്ങളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
Story Highlights – P K Kunajalikutty, Bihar Assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here