ചൈനീസ് നിർമിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു

ചൈനീസ് നിർമിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു. ഗുരുതരമായ പാർശ്വഫലം ഉണ്ടായതിനെ തുടർന്നാണ് നടപടിയെന്ന് ബ്രസീൽ ആരോഗ്യ നിരീക്ഷണ ഏജൻസി- അൻവിസ അറിയിച്ചു. ചൈനീസ് മരുന്നു നിർമാതാക്കളായ സിനോവാക് ബയോടെക്ക് നിർമിച്ച കൊറോണ വാക്സിന്റെ പരീക്ഷണമാണ് നിർത്തിവച്ചിരിക്കുന്നത്.

കൊവാക്‌സിൻ ഉപയോഗത്തെ തുടർന്ന് എന്താണ് സംഭവിച്ചതെന്ന് അൻവിസ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആഗോള തലത്തിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചിരിക്കുന്നത്.

ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 56 ലക്ഷത്തിൽ അധികം ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights stoped third phase of testing of the chines made covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top