Advertisement

13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ

November 10, 2020
Google News 2 minutes Read

ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്.

മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി ലക്‌നൗ പോലീസ് കമ്മീഷണർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണമെന്നും ഇങ്ങനെയുള്ള കടകൾ കണ്ടുകെട്ടണമെന്നും നിർദേശത്തിലുണ്ട്.

Story Highlights Uttar Pradesh government bans 13 cities from selling and using fire crackers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here