Advertisement

നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

March 31, 2025
Google News 2 minutes Read
fire accident

കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു. കാറും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഷഹറാസിന്റെ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലാച്ചി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Story Highlights : Two people seriously injured in firecracker explosion during Eid celebration in Nadapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here