ഇന്ത്യക്കെതിരായ ടി-20 പരമ്പര; പുതിയ ജഴ്സി അവതരിപ്പിച്ച് ഓസ്ട്രേലിയ

Australia jersey series India

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള പുതിയ ജഴ്സി അവതരിപ്പിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ സംസ്കാരത്തെയും ബന്ധങ്ങളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ജഴ്സിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ജഴ്സിയുടെ വിവരം പങ്കുവച്ചത്.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Read Also : സഞ്ജു ഏകദിന ടീമിൽ, രോഹിത് ടെസ്റ്റ് ടീമിൽ, കോലി ഒരു മത്സരത്തിൽ മാത്രം; ഓസീസ് പര്യടനത്തിനുള്ള ടീമിൽ മാറ്റങ്ങൾ

ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

പരുക്കേറ്റ രോഹിത് ശർമ്മയെ മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിച്ചു എന്നും ബിസിസിഐ അറിയിച്ചു. മെഡിക്കൽ ടീമിൻ്റെ റിപ്പോർട്ട് പ്രകാരം ടി-20, ഏകദിന മത്സരങ്ങളിൽ അദ്ദേഹത്തിനു വിശ്രമം അനുവദിക്കാൻ തീരുമാനിച്ചു. പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം ടി-20 ടീമിൽ മറ്റൊരു തമിഴ്നാട് താരം ടി നടരാജൻ ടീമിലെത്തി.

Story Highlights Australia unveil their new T20I jersey ahead of the series against India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top