കൊവിഡ് ബാധിച്ച ഇറ്റാലിയന്‍ ദമ്പതികള്‍ ആശുപത്രിക്കിടക്കയില്‍ വച്ച് മരിക്കാന്‍ തീരുമാനിച്ചുവെന്ന് വ്യാജ പ്രചാരണം [24 Fact check]

-/ മെര്‍ലിന്‍ മത്തായി

കൊവിഡ് ബാധിച്ച ഇറ്റാലിയന്‍ ദമ്പതികള്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ഒരുമിച്ച് മരിക്കാന്‍ തീരുമാനിക്കുന്നുവെന്ന തലക്കെട്ടോടെ ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ പ്രണയം എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.

മരണാസന്നയായിരിക്കുന്ന യുവതിക്കു സമീപം വികാരാധീനനായിരിക്കുന്ന ഭര്‍ത്താവ്. ഇരുവരും ഡോക്ടേഴ്‌സ് ആണെന്നും കൊവിഡ് ബാധിച്ചതിനാല്‍ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചെന്നും ആണ് പ്രചരിക്കുന്ന വിഡിയോയുടെ അടിക്കുറിപ്പ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

പ്രചരിക്കുന്ന വിഡിയോ 2010-11 കാലഘട്ടത്തിലേത് ആണ്. മെക്‌സിക്കന്‍ നടി മെയ്‌റ്റെ പെറോണിയും ക്യൂബന്‍-അമേരിക്കന്‍ താരവും മുന്‍ മോഡലുമായ വില്യം ലെവിയും ആണ് വിഡിയോയിലുള്ളത്. ഇവര്‍ അഭിനയിച്ച മെക്‌സിക്കന്‍ ടെലിവിഷന്‍ ഡ്രാമയായ Triumph of Love ലെ രംഗങ്ങള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു ടെലിവിഷന്‍ ഡ്രാമയെ യഥാര്‍ത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, അനവസരത്തില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

Story Highlights fact check – video shows italian couple in hospital with coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top