Advertisement

അടുത്ത ഐപിഎലിൽ 9 ടീമുകൾ; മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ

November 11, 2020
Google News 2 minutes Read
IPL teams mega auction

2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

“ഏതാനും മാസങ്ങൾക്കുള്ളിൽ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് ഔദ്യോഗികമല്ലെങ്കിലും ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചതിനാൽ കാര്യങ്ങൾ ആ രീതിയിൽ തന്നെ മുന്നോട്ടു പോകും. പുതിയ ഒരു ടീം വരുന്നതു കൊണ്ട് തന്നെ ലേലം നടത്തുന്നതിൽ കാര്യമുണ്ട്.”- ഒരു ഫ്രാഞ്ചൈസി അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Read Also : മുന്നിൽ നിന്ന് പട നയിച്ച് രോഹിത്; മുംബൈക്ക് അഞ്ചാം ഐപിഎൽ കിരീടം

പുതിയ ഫ്രാഞ്ചൈസി അഹ്മദാബാദ് ആസ്ഥാനമാക്കിയാവുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയമാവും ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. അദാനി ഗ്രൂപ്പാണ് പുതിയ ഫ്രാഞ്ചൈസി വാങ്ങുക എന്നും അതല്ല, മോഹൻലാൽ ഫൈനൽ കാണാൻ ദുബായിലെത്തിയത് പുതിയ ടീമിനായുള്ള ചർച്ചകൾക്കാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

മെഗാ ലേലം സംഘടിപ്പിക്കുകയാണെങ്കിൽ ഓരോ ഫ്രാഞ്ചൈസികൾക്കും 3 താരങ്ങളെ വീതം മാത്രമേ നിലനിർത്താനാവും. ആർടിഎം വഴി രണ്ട് താരങ്ങളെക്കൂടി നിലനിർത്താം. ഈ മെഗാ ലേലത്തിലും സമാന നിയമം തന്നെയാണോ എന്നതിൽ വ്യക്തതയില്ല.

Story Highlights IPL 2021 to be played with 9 teams, mega auction likely: Reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here