ജനാധിപത്യത്തെ ജനങ്ങൾ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ചപ്പോഴും ഓരോ ജീവനും രക്ഷിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണ്. ജനാ കർഫ്യൂ ഏർപ്പെടുത്തിയത് മുതൽ കൊവിഡിനെതിരെ സ്വീകരിച്ച എല്ലാ നടപടികളും ജനം അംഗീകരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ബിജെപിയുടെ മികച്ച പ്രകടനമാണ്. ജനാധിപത്യത്തെ രാജ്യത്തെ ജനങ്ങൾ ആഘോഷിക്കുകയാണ്. ജനാധിപത്യ ഉത്സവത്തിൽ എല്ലാവരും പങ്കെടുത്തും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും രാജ്യം ചൊവ്വാഴ്ച രാവിലെ മുതൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലേക്ക് ഉറ്റു നോക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു, മാത്രമല്ല, തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരിൽ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയെ അദ്ദേഹം അഭിനന്ദിച്ചു.

Story Highlights “People are celebrating democracy,” prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top