ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല

Ramesh Chennithala against the CPIM and the government

കോടതിയില്‍ ഇ ഡി നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്നും കള്ളപ്പണം വെളിപ്പിക്കലും സ്വര്‍ണക്കടത്തുമാണ് ഓഫീസില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read Also : ബിനീഷ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും തണലിലാണെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും ഓരോ വികസന പദ്ധതിയുടെയും കാര്യങ്ങള്‍ അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഹൈടെക് സ്‌കൂള്‍ പദ്ധതിയിലും അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാങ്ങിയത് കാലഹരണപ്പെട്ട ഉപകരണങ്ങളാണ്. ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എം സി കമറുദ്ദീന്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Story Highlights ramesh chennithala, allegation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top