Advertisement

എറണാകുളത്ത് സംവരണ വാര്‍ഡുകളുടെ പുനര്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

November 11, 2020
Google News 1 minute Read

എറണാകുളത്ത് തുടര്‍ച്ചയായി മൂന്നാം തവണയും വനിതാ സംവരണമായ വാര്‍ഡുകളെ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സംവരണ വാര്‍ഡുകളുടെ പുനര്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. കോടതി വിധിയെ തുടര്‍ന്നാണ് കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളിലെയും പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും സംവരണ വാര്‍ഡുകളുടെ പുനര്‍ നറുക്കെടുപ്പ് നടത്തിയത്.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികളില്‍ വിധി ഇന്ന്

കാലടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് ശ്രീ മൂലനഗരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഡ് 13 എന്നിവ മൂന്നാം തവണയും വനിതാ സംവരണമായതിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം വന്നത്. ഈ വാര്‍ഡുകളെ ഒഴിവാക്കി വീണ്ടും സംവരണ വാര്‍ഡ് നറുക്കെടുപ്പ് നടത്തി.

കാലടി പഞ്ചായത്തിലെ തുടര്‍ച്ചയായി സംവരണം വന്ന 2,14, 16 വാര്‍ഡുകളെ വനിതാ സംവരണത്തില്‍ നിന്നും ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. 1,6,7,8,9,10, 12, 15, 17, വാര്‍ഡുകള്‍ വനിതാ സംവരണമായി. ഇതില്‍ ആറാം വാര്‍ഡ് പട്ടികജാതി വനിതകള്‍ക്കുള്ള സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു. 13ാം വാര്‍ഡ് പട്ടികജാതി പൊതു വിഭാഗ സംവരണ വാര്‍ഡായി.

ശ്രീ മൂലനഗരം പഞ്ചായത്തില്‍ 13ാം വാര്‍ഡാണ് മൂന്നാം തവണയും വനിതാ സംവരണമായി വന്നത്. 13ാം വാര്‍ഡിനെ ഒഴിവാക്കിയാണ് പുനര്‍ നറുക്കെടുപ്പ് നടത്തിയത്. 1, 2, 3, 4,6,7, 9, 12 വാര്‍ഡുകള്‍ വനിതാ സംവരണമായി. ഇതില്‍ ഏഴാം വാര്‍ഡ് പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തു. പതിനഞ്ചാം വാര്‍ഡ് പട്ടികജാതി പൊതു വിഭാഗത്തിനുള്ളതാണ്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 13 വാര്‍ഡുകളാണ് ഉള്ളത്. പുനര്‍ നറുക്കെടുപ്പില്‍ 1,3,4,5,7, 9, 12 വാര്‍ഡുകള്‍ വനിതാ സംവരണമായി. പതിനൊന്നാം വാര്‍ഡ് പട്ടികജാതി ജനറല്‍ വിഭാഗത്തിനുമായി തെരഞ്ഞെടുത്തു.

Story Highlights local body election, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here