കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എൻ 95 മാസ്‌കുകൾ നൽകി ബോളിവുഡ് താരം ഷാരുഖ് ഖാൻ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 20,000 എൻ 95 മാസ്‌കുകൾ നൽകി ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഷാരുഖ് ഖാന്റെ മീർ ഫൗണ്ടേഷൻ വഴിയാണ് മാസ്‌കുകൾ സംഭാവന നൽകിയത്. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി അറിയിച്ചു.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായി രൂപീകരിച്ച ഫൗണ്ടേഷനാണ് മീർ. ഫൗണ്ടേഷന്റെ പ്രവർത്തനം കേരള്തതിലും സജീവമാണ്.

Story Highlights sharuk khan covid defense activities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top