സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍

shobha surendran

ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് പാര്‍ട്ടിയിലെത്തിയത്. ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശോഭ.

ചിലത് തുറന്നുപറയാനുണ്ടെന്നും വളച്ചുകെട്ടില്ലാതെ പിന്നീട് പറയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും ശോഭാ സുരേന്ദ്രന്‍. ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത് എന്നും ശോഭ പറഞ്ഞു.

Story Highlights shobha surendran, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top