ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം

Asif Basra dies suicide

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.

പാതാൾ ലോക് എന്ന ആമസോൺ പ്രൈം വെബ് സീരീസാണ് അദ്ദേഹം അവസാനം അഭിനയിച്ചവയിൽ ശ്രദ്ധേയം. ജബ് വീ മെറ്റ്, കൈ പോ ചെ, ഹിച്ച്കി, ക്രിഷ് 3 തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ആസിഫിനെ പരിചയമുണ്ട്. ആസിഫിൻ്റെ മരണത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

Story Highlights actor Asif Basra dies by suicide in Dharamshala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top