ജമ്മു കശ്മീരിന്റെ ഭാഗമായി ലേ; തെറ്റായ ഭൂപടം പങ്കുവച്ച ട്വിറ്ററിനെതിരെ കേന്ദ്രത്തിന്റെ നോട്ടിസ്

notice Twitter Leh J&K

ട്വിറ്ററിനെതിരെ നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ. ലേ ലഡാക്കിനെ ജമ്മു കശ്മീരിൻ്റെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം നൽകാൻ ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അഞ്ച് ദിവസമാണ് ട്വിറ്ററിന് അനുവദിച്ചിരിക്കുന്നത്. തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും.

ട്വിറ്ററിൻ്റെ ഗ്ലോബൽ വൈസ് പ്രസിഡൻ്റിന് നവംബർ 9നാണ് കേന്ദ്രം നോട്ടിസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവച്ചതു വഴി ട്വിറ്റർ ഇന്ത്യയെ മനപൂർവം അപമാനിക്കുകയായിരുന്നു എന്ന് നോട്ടിസിൽ പറയുന്നു.

Read Also : യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെതിരായ പ്രചാരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ട്വിറ്റർ

നേരത്തെ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റർ പങ്കുവച്ചിരുന്നു. തുടർന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റർ സിഇഓ ജാക്ക് ഡോർസേയ്ക്ക് കത്തയച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അവർ ഭൂപടം പരിഷ്കരിച്ചു. എന്നാൽ, ചൈനയിൽ നിന്ന് ലഡാക്കിനെ മാറ്റിയെങ്കിലും ജമ്മു കശ്മീരിൻ്റെ ഭാഗമായാണ് കാണിച്ചത്. ഇതേ തുടർന്നാണ് കേന്ദ്രം വീണ്ടും നോട്ടിസ് അയച്ചത്.

Story Highlights Central govt issues notice to Twitter for showing Leh as part of J&K

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top