ശാന്തിവിള ദിനേശിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി

ശാന്തിവിള ദിനേശിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബവിൽ അപ് ലോഡ് ചെയ്തുവെന്നുള്ളതാണ് പരാതി. പരാതിയിൽ സൈബർ ക്രൈം പൊലീസ് പരാതി എടുക്കും.

മുൻപും സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ സൈബർ അധിക്ഷേദവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബലിൽ അപ് ലോഡ് ചെയ്തുവെന്നുള്ളതാണ് പരാതി. അപവാദ പരാമർശമുള്ള വീഡിയോയുടെ ദൃശ്യങ്ങളും ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീഡ് മേധാവിയ്ക്കും മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അടിയന്തിര നടപടിയ്ക്ക് ഒരുങ്ങുകയാണ്. വകുപ്പുകൾ ചുമത്തി തന്നെയുള്ള നടപടി ശാന്തിവിള ദിനേശിനെതിരെ ഉണ്ടാകും.

Story Highlights Dubbing artiste Bhagyalakshmi has lodged a complaint with the Chief Minister and the DGP against Shanthivila Dinesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top