തദ്ദേശ തെരഞ്ഞെടുപ്പ്; യുവാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മന്‍

Chandy Oommen

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധിനിത്യം കൊടുക്കാത്ത പശ്ചാത്തലത്തില്‍ മത്സരിക്കാനില്ലെന്നും, താന്‍ മത്സരിക്കുന്നതില്‍ ഔചിത്യക്കുറവ് ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് നേതൃത്വം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓരോ ജില്ലയിലും നേരിട്ടെത്തി ആവശ്യമുന്നയിച്ചിട്ടും പരിഗണന ലഭിച്ചില്ല. യുഡിഎഫ് പുനര്‍വിചിന്തനം നടത്തണമെന്നും പാര്‍ട്ടി പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights Local elections; Chandy Oommen expressed dissatisfaction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top