എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്റെ ഹർജി ഹൈക്കോടതി തള്ളി

എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന് വീണ്ടും കോടതിയെ സമീപിക്കാം. നേരത്തെ ഹർജി പരിഗണിക്കവേ തട്ടിപ്പിന്റെ സൂത്രധാരൻ കമറുദ്ദീൻ ആണെന്ന് സർക്കാർ ആരോപിച്ചിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീൻ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

Story Highlights mc kamarudheen plea high court rejected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top