‘സര്‍ക്കാര്‍ ഇരകളുടെ കുടുംബത്തോടൊപ്പം’ വാളയാര്‍ കേസില്‍ മന്ത്രി എ കെ ബാലന്‍

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബവുമായി നിയമ മന്ത്രി എ കെ ബാലന്‍ കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാര്‍ഷിക ദിനത്തിലാണ് ചതി ദിനമായി പ്രഖ്യാപിച്ച് കുടുംബം വീണ്ടും സമരത്തിനിറങ്ങിയത്. അട്ടപ്പളത്തെ വീട്ടിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷമാണ് രണ്ടാം ഘട്ട സമരമായി മന്ത്രി ബാലന്റ വീട്ടിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്. വാളയാറില്‍ ഇപ്പോള്‍ സമരമെന്തിനെന്ന മന്ത്രി എ കെ ബാലന്റെ ചോദ്യത്തിന് നേരില്‍ കണ്ട് മറുപടി നല്‍കാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാല്‍നടയാത്ര സംഘടിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ അട്ടപ്പളത്തെ വീട്ടില്‍ നിന്ന് തുടങ്ങിയ കാല്‍നട യാത്ര മൂന്ന് ദിവസം കൊണ്ടാണ് മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് എത്തിചേര്‍ന്നത്. വാളയാര്‍ സമരസമതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാല്‍നടയാത്രയില്‍ നിരവധി പേര്‍ അണിചേര്‍ന്നു. ഇതോടെയാണ് കെ.എ.സ്.ഇ.ബി ഐബിയിലേക്ക് കുടുംബത്തെ മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
എന്നാല്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജനടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പോക്‌സോ കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീലില്‍ ഹൈകോടതിയില്‍ വാദം തുടരുകയാണ്. പെണ്‍കുട്ടികളുടെ കുടുംബം കോടതിയില്‍ എന്ത് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വീണ്ടും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇരകളുടെ കുടുംബത്തിനൊപ്പമാണ്. എന്ത് സംശയമുണ്ടെങ്കിലും കുടുംബത്തിന് സര്‍ക്കാരിനെ സമീപിക്കാമെന്നും നിയമപരമായി മാത്രമേ ഡിവൈഎസ്പി സോജന് എതിരെ നടപടിയെടുക്കാനാകൂവെന്നും മന്ത്രി.
അതേസമയം സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് എ കെ ബാലന്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്. ഇത് പ്രതികളെ സഹായിക്കും. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ടെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും അന്വേഷണ ഏജന്‍സികളില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
Story Highlights – a k balan, valayar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here