Advertisement

ഡൽഹിയിൽ നാലിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതായി സീറോ സർവേ ഫലം

November 12, 2020
Google News 2 minutes Read

ഡൽഹിയിൽ നാലു പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതായി സീറോ സർവേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തി. ടെസ്റ്റിന് വിധേയമാക്കിയവരിൽ 25 ശതമാനം പേരിലും കൊവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയതായും സർവേ ഫലത്തിൽ പറയുന്നു.

ഒക്ടോബർ 15 മുതൽ 21 വരെയാണ് നാലാമത് സീറോ സർവേ നടത്തിയത്. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷമെന്ന് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിച്ച കോടതി സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതെന്ന് സർക്കാറിനോട് ചോദിച്ചു.

അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തോട് 1,092 ബെഡുകൾ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധന് നൽകിയ കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.

Story Highlights New sero survey shows 1 in 4 exposed to Covid-19 in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here