Advertisement

പെരുമ്പാവൂർ വെടിവയ്പ്പ്; അഞ്ചുപേർ അറസ്റ്റിൽ

November 12, 2020
Google News 1 minute Read

പെരുമ്പാവൂരിൽ ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനെ തുടർന്ന് യുവാവിന് വെടിയേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വിട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ (27), വെങ്ങോല തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ് (23), തട്ടേക്കാടൻ ഭാഗത്ത് കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പാവൂർ മാവിൻ ചുവട് വച്ച് ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ടീമാണ് പിടികൂടിയത്.

Story Highlights perumbhavoor shooting, five including brothers were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here