‘ഫുള്‍ എ പ്ലസ്’ ഇനി എളുപ്പത്തില്‍ നേടാം; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സഹായത്തോടെ

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും കുട്ടികള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. എത്ര പരിശ്രമിച്ചിട്ടും ചിലപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടാകില്ല. പഠിക്കാന്‍ കഴിവ് കുറവായതോ, പഠിക്കാത്തതോ ആയിരിക്കില്ല ഒട്ടുമിക്ക കുട്ടികളുടെയും പ്രശ്‌നം. ഇഷ്ടപ്പെട്ട രീതിയില്‍, പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ പഠിക്കാന്‍ സാധിക്കാത്തതാകും പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരോ വിഷയങ്ങളെയും പഠിക്കുന്നതിനായി സമീപിക്കേണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഇങ്ങനെ എളുപ്പത്തില്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിക്കേഷന്‍.
അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക. സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത.
കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്‌സ് കോര്‍ണര്‍ അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story Highlights – 90 Plus My Tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here