റിപ്പോര്‍ട്ടിംഗിനിടെ പാലത്തിന്റെ അടിഭാഗം ഇടിഞ്ഞു വീണു; കഷ്ടിച്ച് രക്ഷപ്പെട്ട് മാധ്യമ പ്രവര്‍ത്തക

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക നിന്നിരുന്ന പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. തലനാരിഴയ്ക്കാണ് മാധ്യമ പ്രവര്‍ത്തക രക്ഷപ്പെട്ടത്. ആംബര്‍ റോബര്‍ട്‌സ് എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഈ ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അലക്‌സാണ്ടര്‍ കൗണ്ടിയിലെ പാലമാണ് പൊളിഞ്ഞത്.
Read Also : പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് യുഎന്‍
പാലത്തിന് വശത്തുള്ള ദ്വാരം ചൂണ്ടിക്കാണിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പം ക്യാമറമാനും ഉണ്ടായിരുന്നു. പാലത്തിന് താഴ്ഭാഗത്ത് വരെ വെള്ളമെത്തിയിരുന്നു. പാലം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തക നിന്നിരുന്ന ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞു വീണത്.
വളരെ പെട്ടെന്ന് പിന്നിലേക്ക് മാറി നിന്ന്‌കൊണ്ട് മാധ്യമപ്രവര്‍ത്തകയും സംഘവും രക്ഷപ്പെട്ടു. വളരെ ഭയപ്പെടുന്ന അനുഭവമായിരുന്നുവെന്നും പിന്നിലേക്ക് മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ആംബര്‍ പിന്നീട് റിപ്പോര്‍ട്ടിംഗിനിടയില്‍ പറയുന്നുണ്ട്. അതേസമയം നോര്‍ത്ത് കരോലീനയില്‍ ആറ് ഇഞ്ചോളം മഴയാണ് പെയ്തത്. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
I am SO #thankful me and my @FOX46News #photojournalist, @JonMonteFOX46 are okay. I'm sending #prayers up to the people of #Alexander #County impacted by today's #flooding. pic.twitter.com/9KxABhpQyB
— Amber Roberts (@AmberFOX46) November 13, 2020
Story Highlights – bottom of the bridge collapsed during the reporting barely escaped journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here