ടീമിലെ വിദേശതാരങ്ങളുടെ എണ്ണത്തിൽ വർധന; ഐപിഎലിൽ ഇങ്ങനെയും മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ട്

overseas players BCCI IPL

ഐപിഎൽ ടീമിൻ്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താവുന്ന വിദേശതാരങ്ങളുടെ എണ്ണം നാലിൽ നിന്ന് അഞ്ചാക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ഐപിഎൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ താരങ്ങളുടെ എണ്ണവും വർധിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നത്.

Read Also : ആളുകൾക്ക് താരങ്ങളുടെ പരുക്കിനെപ്പറ്റി ധാരണയില്ല; അതുകൊണ്ടാണ് വിഡ്ഢിത്തം പറയുന്നത്: സൗരവ് ഗാംഗുലി

നിലവിൽ നാല് വിദേശതാരങ്ങളെയാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാവുക. എട്ട് വരെ താരങ്ങളെ ടീമിൽ എടുക്കാം. ടീമിൻ്റെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ ടീം ക്വാളിറ്റി കുറയുമെന്ന് ഫ്രാഞ്ചൈസികൾ ആശങ്ക പ്രകടിപ്പിച്ചു എന്നാണ് സൂചന. ഇപ്പോൾ തന്നെ പല ടീമുകളും ക്വാളിറ്റിയുള്ള താരങ്ങൾക്കായി ബുദ്ധിമുട്ടുകയാണെന്നും ടീം എണ്ണം വർധിച്ചാൽ ഇത് വഷളാവുമെന്നും ഫ്രാഞ്ചൈസികൾ കരുതുന്നു.

അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒന്നല്ല, രണ്ട് ടീമുകൾ കൂടി ഉൾപ്പെടുത്തുമെന്ന് മറ്റൊരു റിപ്പോർട്ടും ഉണ്ട്. അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

Read Also : അടുത്ത ഐപിഎലിൽ 9 ടീമുകൾ; മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ

പുതിയ ഫ്രാഞ്ചൈസി അഹ്മദാബാദ് ആസ്ഥാനമാക്കിയാവുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയമാവും ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. അദാനി ഗ്രൂപ്പാണ് പുതിയ ഫ്രാഞ്ചൈസി വാങ്ങുക എന്നും അതല്ല, മോഹൻലാൽ ഫൈനൽ കാണാൻ ദുബായിലെത്തിയത് പുതിയ ടീമിനായുള്ള ചർച്ചകൾക്കാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

Story Highlights Change overseas players’ limit to 5: BCCI official suggests changes for 10-team IPL 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top