Advertisement

ആളുകൾക്ക് താരങ്ങളുടെ പരുക്കിനെപ്പറ്റി ധാരണയില്ല; അതുകൊണ്ടാണ് വിഡ്ഢിത്തം പറയുന്നത്: സൗരവ് ഗാംഗുലി

November 13, 2020
Google News 3 minutes Read
injuries rubbish Sourav Ganguly

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഓസ്ട്രേലിയക്കെതിരായ പരിമിത ഓവർ മത്സരങ്ങളിൽ ഉൾപ്പെടുത്താതിരുന്നതിനെച്ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. രോഹിതിന് പരുക്കാണെന്ന് ബിസിസിഐ അറിയിച്ചു എങ്കിലും ഐപിഎലിൽ കളിക്കാനിറങ്ങിയതും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതും വിവാദങ്ങൾക്ക് എരിവു പകർന്നു. വൃദ്ധിമാൻ സാഹയുടെ പരുക്കും ഇതോടൊപ്പം ചർച്ചയായി. ഇപ്പോൾ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തന്നെ വിവാദം സൃഷ്ടിക്കുന്നവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്.

“താരങ്ങളുടെ പരുക്കിനെപ്പറ്റി ആർക്കൊക്കെ അറിയാം? ഞങ്ങൾക്കറിയാം, ഇന്ത്യൻ ടീം ഫിസിയോയ്ക്ക് അറിയാം, ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് അറിയാം. ബിസിസിഐയുടെ പ്രവർത്തനം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ലെന്നാണ് എനിക്കു തോന്നുന്നത്. ആളുകൾക്ക് താരങ്ങളുടെ പരുക്കിനെപ്പറ്റി ധാരണയില്ല. അതുകൊണ്ടാണ് വിഡ്ഢിത്തം പറയുന്നത്. വൃദ്ധിമാൻ സാഹ ഓസ്ട്രേലിയയിലേക്ക് പോകുന്നത് ടെസ്റ്റ് പരമ്പരയ്ക് മുൻപ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കും എന്നതിനാലാണ്.”- ഗാംഗുലി പറഞ്ഞു.

Read Also : ഓസീസ് പര്യടനം; ഇന്ത്യൻ ടീം സിഡ്നിയിലെത്തി

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights People don’t understand injuries, that is why talk rubbish: Sourav Ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here